December 26, 2024
#news #Top Four

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കായിരുന്നു പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.

Also Read; ‘കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരം , ഇ ഡി അന്വേഷിക്കണം’: എം വി ഗോവിന്ദന്‍

അതേസമയം ദിവ്യ സമര്‍പ്പിച്ച ജാമ്യഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കേസില്‍ നവീന്റെ കുടുംബവും കക്ഷി ചേര്‍ന്നിട്ടുണ്ട്. എ.ഡി.എം നവീന്‍ബാബു കലക്ടര്‍ അരുണ്‍ കെ വിജയനോട് തെറ്റുപറ്റിയെന്ന് പറഞ്ഞ മൊഴിയാണ് ദിവ്യയുടെ അഭിഭാഷകന്‍ പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കലക്ടറുടെ മൊഴി പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *