December 26, 2024
#news #Top Four

‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് സുധാകരന്റെ വിമര്‍ശനം. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ വിമര്‍ശിച്ചു.

Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും

പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാര്‍ട്ട്‌മെന്റ് മീറ്റിംഗില്‍ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാന്‍ എന്തിന് കളക്ടര്‍ ദിവ്യയെ അനുവദിച്ചുവെന്നും കണ്ണൂരിലെ ജനങ്ങളുടെ മനസ്സില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കളക്ടര്‍ മാറിയെന്നും സുധാകരന്‍ വിമര്‍ശിച്ചു.

മനസിനെ നോവിച്ച തിക്തമായ അനുഭവമാണ് നവീന്‍ ബാബുവിന്റേതെന്നും സുധാകരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അപമാനഭാരം കൊണ്ട് ഒരാള്‍ പോലും ഒരിക്കലും ജീവിതമവസാനിക്കാന്‍ പാടില്ലാത്തതാണ്. നവീന്‍ ബാബു ഒരാളില്‍ നിന്ന് പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും പത്തനംതിട്ടയില്‍ പോലും നല്ല പേരാണ് അദ്ദേഹത്തിനെന്നും പറഞ്ഞ സുധാകരന്‍, അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും ഭാര്യയെയും കണ്ടപ്പോള്‍ മനസുടഞ്ഞുപോയെന്നും പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് കളക്ടര്‍ക്കെതിരെ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ നിന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *