കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിയതായി ധര്‍മരാജന്റെ മൊഴി പുറത്ത്
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്നാണ് ധര്‍മരാജന്റെ മൊഴി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണമെത്തിയെന്നാണ് മൊഴി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മൊഴിയില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തില്‍ എത്തിയത് 41 കോടി രൂപയാണ്. കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടിയോളം രൂപ. 8 കോടി കവര്‍ച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നെന്നും നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധര്‍മരാജന്റെ മൊഴിയില്‍ പറയുന്നുണ്ട്. കണ്ണൂരിലേക്ക് 1.40 കോടി, കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് 1.5 കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ 1.5 കോടി തൃശൂരില്‍ എത്തിയത് പന്ത്രണ്ട് കോടി, തിരുവനന്തപുരത്ത് 10 കോടിയിലേറെ.