‘അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ട ‘; വിവാദ പരാമര്‍ശവുമായി ചെയര്‍മാന്‍ ബി ആര്‍ നായിഡു
ബംഗളൂരു: തിരുപ്പതി ക്ഷേത്രം ഹിന്ദു ക്ഷേത്രമാണെന്നും ഇവിടെ അഹിന്ദുക്കളായ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാര്‍. തിരുപ്പതി ദേവസ്ഥാനത്തിന്റെ ഓഫീസുകളില്‍ വേണ്ടെന്നാണ് ദേവസ്ഥാനം ചെയര്‍മാന്റെ പരാമര്‍ശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടിടിഡി ചെയര്‍മാന്‍ ബി ആര്‍ നായിഡു വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞയാഴ്ചയാണ് ബി ആര്‍ നായിഡു ചെയര്‍മാനായ പുതിയ ട്രസ്റ്റിനെ തിരുപ്പതി ദേവസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നായിഡു സര്‍ക്കാര്‍ നിയമിച്ചത്.
ഇതിനുപിന്നാലെയാണ് ഇംഗ്ലീഷ് ദിനപത്രത്തിന് ടിടിഡി ചെയര്‍മാന്‍ അഭിമുഖം നല്‍കിത്. അഹിന്ദുക്കളായ നിരവധി പേര്‍ ടിടിഡിയുടെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അഭിമുഖത്തില്‍ ചെയര്‍മാന്‍ പറയുന്നത്. ഇവര്‍ക്ക് വിആര്‍എസ് നല്‍കാന്‍ ടിടിഡി ദേവസ്വം നോട്ടീസ് നല്‍കുമെന്നും സ്വമേധയാ വിരമിക്കാന്‍ തയ്യാറാകാത്തവരെ ആന്ധ്ര സര്‍ക്കാരിന്റെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമെന്നും നായിഡു അഭിമുഖത്തില്‍ വ്യക്തമാക്കി.
അതേസമയം, തിരുപ്പതി ട്രസ്റ്റ് നിയമാവലിയില്‍ ഇത്തരമൊരു പരാമര്‍ശവുമില്ലെന്നിരിക്കേയാണ് നായിഡുവിന്റെ വിവാദപരാമര്‍ശം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..