ബിസ്എന്‍എല്ലും 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു
ഡല്‍ഹി: ബിഎസ്എന്‍എല്ലും 5ജിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു. ഇതിനായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എസ്എ അടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ ഒരുക്കാന്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ബിഎസ്എന്‍എല്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
4ജി മാതൃകയില്‍ തദ്ദേശീയമായി 5ജി ഒരുക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ 1,876 സൈറ്റുകളില്‍ 5ജി ഒരുക്കുന്നതാണ് പദ്ധതി. ഇതിന്റെ ആദ്യ ലക്ഷ്യം രജിസ്റ്റര്‍ ചെയ്ത ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 5ജി എത്തിക്കുകയെന്നതാണ്. ഇതിനൊപ്പം ഫിക്സ്ഡ് വയര്‍ലെസ് ആക്‌സസും ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നുണ്ട്. 4ജിയില്‍ നിന്ന് വ്യത്യസ്തമായി ഡല്‍ഹിയില്‍ റവന്യൂ ഷെയര്‍ മോഡലില്‍ 5ജി സേവനങ്ങള്‍ വിന്യസിപ്പിക്കാനാണ് ബിഎസ്എന്‍എല്ലിന്റെ ശ്രമം.
ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി 4ജി സേവനമൊരുക്കാന്‍ ശ്രമിക്കുന്നതിന് സമാന്തരമായി തന്നെയാണ് 5ജിയും അണിയറയില്‍ ഒരുങ്ങുന്നത്. ദേശവ്യാപകമായി ഇതുവരെ ബിഎസ്എന്‍എല്‍ 4ജി ഉദ്ഘാടനം ചെയ്തിട്ടില്ല. അതേസമയം 5ജിയുടെ പരീക്ഷണം ഇതിനകം ബിഎസ്എന്‍എല്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.