December 26, 2024
#International #Sports

ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നല്‍, താരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം

ലിമ: പെറുവില്‍ ഒരു പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചില്‍കയിലുള്ള സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം. പ്രതിരോധനിര താരമായ ഹ്യുഗോ ഡി ലാ ക്രൂസ് എന്ന മുപ്പത്തൊന്‍പതുകാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതിക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം നിര്‍ത്തിവെച്ച് താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് താരങ്ങള്‍ക്ക് മിന്നലേറ്റ് വീണത്. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു താരത്തിന് സമീപം ഇടിമിന്നലിന് പിന്നാലെ തീഗോളം രൂപപ്പെടുന്നതും പിന്നാലെ പുക ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *