പോലീസിന്റെ പാതിരാ പരിശോധന ; ഹോട്ടലിലെ സിസിടിവി പരിശോധിക്കണം,യുഡിഎഫ് കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പാലക്കാട്: പാലക്കാട്ടേ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. നേതാക്കള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം പോലീസ് പരിശോധന നടക്കുന്ന സമയത്ത് സിപിഎം-ബിജെപി നേതാക്കള്‍ ഹോട്ടലില്‍ എത്തിയതില്‍ അസ്വഭാവികതയൊന്നുമില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞു. അതില്‍ ഒരു ഡീലുമില്ല. ഷാഫി പറമ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
അതേസമയം, യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് രംഗത്തെത്തി. യുഡിഎഫും ബിജെപിയും കള്ളപ്പണം ഒഴുക്കുന്നുവെന്ന് സിപിഎം പരാതി നല്‍കിയിരുന്നു. പരിശോധനയ്ക്ക് പോലീസ് എത്തും മുമ്പേ പണം മാറ്റിയിരിക്കാം. ബിജെപിയ്ക്കും കോണ്‍ഗ്രസിനും കള്ളപ്പണം എത്തുന്നത് ഒരേ സ്രോതസില്‍ നിന്നാണ്. ഇതിനെ സി പി എം രാഷ്ട്രീയമായും നിയമപരമായും നേരിടും. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന റൂമില്‍ വനിത പോലീസ് ഇല്ലാതെ പരിശോധനക്കെത്തിയത് തെറ്റാണ്. അത് സര്‍ക്കാരിന്റെ നയമല്ല. പോലീസിന്റെ ഈ നടപടി എന്തു കൊണ്ടെന്ന് പരിശോധിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..