സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ചു
കൊച്ചി: സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 7,285 രൂപയും പവന് 58280 രൂപയുമായി. ഒക്ടോബര്‍ 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. അന്ന് ഒരുപവന് 59,640 രൂപയായിരുന്നു.
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുടെയും ഇടിവാണുണ്ടായത്. അതോടെ ഗ്രാമിന് 7,200 രൂപയും, പവന് 57,600 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണവില 2658 ഡോളറായിരുന്നു.
2016ല്‍ ട്രംപ് അധികാരം ഏല്‍ക്കുമ്പോള്‍ 1250 ഡോളര്‍ ആയിരുന്നു അന്താരാഷ്ട്ര സ്വര്‍ണ്ണവില. 2019 വരെ 1200-1350 ഡോളറില്‍ തന്നെയായിരുന്നു വില നിലവാരം. 2019 ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതോടെ സ്വര്‍ണ്ണവില ഉയരാന്‍ തുടങ്ങി. 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 1400 ഡോളറിനു മേല്‍ വര്‍ധനവാണ് സ്വര്‍ണത്തിലുണ്ടായിട്ടുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..