#Movie #Top Four

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗണേഷ് ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണപ്പെട്ടത്.

തിരുനെല്‍വേലിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 400ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, നായകന്‍, സത്യ, മൈക്കല്‍ മദന കാമരാജന്‍ തുടങ്ങിയ സിനിമകളില്‍ പ്രശസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ മലയാളം, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

Also Read; വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

സിനിമയിലെത്തുന്നതിന് മുമ്പ് ഡല്‍ഹി കേന്ദ്രമായ ദക്ഷിണ ഭാരത നാടക സഭ എന്ന തിയേറ്റര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു ഗണേഷ്. 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. കെ. ബാലചന്ദര്‍ ആണ് ഗണേഷിന് ഡല്‍ഹി ഗണേഷ് എന്ന പേര് നല്‍കിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *