അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക തിരുനെല്ലിയിലെത്തും, കൊട്ടിക്കലാശത്തില്‍ ഒപ്പം രാഹുലും
കല്‍പ്പറ്റ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വീണ്ടും വയനാട്ടിലെത്തും. വയനാട്ടിലെ ആറിടങ്ങളില്‍ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നായ്കട്ടിയില്‍ പൊതുയോഗത്തിലും പ്രിയങ്ക പങ്കെടുക്കും. അതേസമയം രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലിയിലെ സന്ദര്‍ശനത്തോടെയാകും പ്രിയങ്ക ഗാന്ധി കൊട്ടിക്കലാശ പ്രചാരണം തുടങ്ങുക.നാളെ പ്രിയങ്കയ്ക്ക് ഒപ്പം രാഹുല്‍ ഗാന്ധിയും കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും.
Also Read ; നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് പര്യടനം.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യപ്രചാരണം അവസാനിക്കാന്‍ 48 മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ചേലക്കരയില്‍ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഇടതുമുന്നണിക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും മണ്ഡലത്തില്‍ പ്രചാരണം തുടരും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉച്ചയോടെ ചേലക്കരയില്‍ എത്തും.പഞ്ചായത്ത് തലത്തിലുള്ള ശക്തിപ്രകടനങ്ങള്‍ അടക്കം ആസൂത്രണം ചെയ്താണ് കലാശക്കൊട്ടിനായി ബിജെപി തയ്യാറെടുക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..