സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലമാക്കാന്‍ നീക്കം; അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
Also Read; ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ സ്വാമി ചാറ്റ് ബോട്ട്
കോതമംഗലം മാര്‍ ബേസില്‍, തിരുനാവായ നാവാമുകുന്ദ എന്നീ സ്‌കൂളുകളോട് വിശദീകരണം തേടാനും യോഗത്തില്‍ തീരുമാനിച്ചു. മേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളും ജനറല്‍ സ്‌കൂളുകളും ഒരുമിച്ച് മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പഠനം നടത്തി ഒരു പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ കായികരംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ മാന്വല്‍ പരിഷ്‌കരണമടക്കം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..