പറയാനുള്ളത് പറഞ്ഞു, ഇനി തിരുത്തിയിട്ട് കാര്യമില്ല; സരിനെപ്പറ്റി ഇ.പി പറഞ്ഞത് യാഥാര്‍ത്ഥ്യം: വിഡി സതീശന്‍
തിരുവനന്തപുരം: പാലക്കാട് പ്രചാരണത്തിന് ഇപി ജയരാജനെ എത്തിച്ചിട്ടും കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സരിനെതിരെ പറയാനുള്ളതൊക്കെ ഇപി ജയരാജന്‍ പറഞ്ഞു കഴിഞ്ഞു. ഇനിയത് തിരുത്തി പറഞ്ഞിട്ടും കാര്യമില്ല എന്നും വിഡി സതീശന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇ.പി പാലക്കാട് പ്രചാരണത്തിന് എത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാര്‍ത്ഥ്യം മാത്രമാണ്. സരിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ഇക്കാര്യം ഇ.പി തുറന്നുപറഞ്ഞതാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം കാരണമാണ് ഇ.പി ജയരാജന്റെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സരിന്‍ സ്ഥാനാര്‍ത്ഥിയായതോടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെ തുടരും. യുഡിഎഫ് പാലക്കാട് പതിനായിരം വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.