പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് ബസില്‍ കണ്ടക്ടറും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കൊന്നുമില്ല. ശബരിമല തീര്‍ത്ഥാടകരെ കൊണ്ടുവരുന്നതിനായി പമ്പയില്‍ നിന്നും നിലയ്ക്കലിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. തുടര്‍ന്ന് അട്ടത്തോട് ഭാഗത്ത് എത്തിയപ്പോഴായിരുന്നു ബസിന്റെ മുന്‍ഭാഗത്ത് നിന്ന് തീ ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read ; മണിപ്പൂര്‍ സംഘര്‍ഷഭരിതം; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതിക്ക് നേരെ ആക്രമണം
അപകടമുണ്ടായ സമയത്ത് ബസിന് പിന്നാലെ മറ്റ് വാഹനങ്ങളും വരുന്നുണ്ടായിരുന്നു. പ്രദേശത്ത് മൊബൈല്‍ റേഞ്ചിന് പ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി ജീവനക്കാര്‍ വ്യക്തമാക്കി. ഫയര്‍ ഫോഴ്‌സ് എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..