കോണ്‍ഗ്രസും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം – നാഷണല്‍ ലീഗ്
പാലക്കാട് : മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച കൊടും വര്‍ഗീയവാദിയും ആര്‍എസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാട് ന്യൂനപക്ഷ – മതേതര സമൂഹത്തോടുള്ള കൊടുംചതിയാണെന്ന് നാഷണല്‍ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിരുന്നയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും മുന്‍കാല പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യാത്തത്, അദ്ദേഹത്തിന്റെ കപട മതേതര മുഖമാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Also Read ; പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ; ആശംസയറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍
കടലില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആര്‍എസ്എസ്‌കാരനെ വിശ്വസിക്കരുതെന്ന ആദ്യകാല നേതാക്കളുടെ നിലപാടുകള്‍ മുസ്ലിംലീഗ് മറന്നു, ന്യൂനപക്ഷങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സന്ദീപ് വാര്യരെ പാണക്കാട്ട് കൊണ്ടുപോയി സ്വീകരണം നല്‍കിയത്, കുറ്റം ഏറ്റുപറയാത്ത കാലത്തോളം സന്ദീപ് വാര്യറോട് പൊറുക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയില്ലെന്നും പ്രസ്താവനയില്‍ നേതാക്കള്‍ പറഞ്ഞു.
പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് പരാജയ ഭീതിയിലായതിനാലാണ് വര്‍ഗീയ കക്ഷികളുമായി വിട്ടുവീഴ്ച ചെയ്യുന്നത്, അതിനായി മതേതര സമൂഹത്തെയും ന്യൂനപക്ഷങ്ങളെയും കരുവാക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ല. യുഡിഎഫിന്റെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയുള്ള തിരിച്ചടിയായിരിക്കും വരാനിരിക്കുന്ന പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്നും പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാലക്കാട് ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബിലാല്‍ പുതുനഗരം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെയിംസ് കാഞ്ഞിരത്തിങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാലിമോന്‍, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് അന്‍സാരി, ജാഫര്‍ ഷെര്‍വാണി, യൂസഫ് പാനൂര്, അസറുദ്ദീന്‍ പാലക്കാട്, ഷെരീഫ് പുതുശ്ശേരി, അയ്യൂബ് പള്ളിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.