രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍
പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശ്രമിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകൂമാര്‍. അത്തരത്തിലുള്ള പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിനുള്ളില്‍ അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമര്‍ശങ്ങളും അനുഭാവികളില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Also Read ; പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍
അതേസമയം പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാര്‍ട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്‌സ്ആപ്പ് ചാറ്റുകളും പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. താന്‍ ആരാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്കറിയാം. സന്ദീപിന് ആരെയും സ്വാധീനിക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് നഗരസഭയില്‍ 8000 മുതല്‍ 10000 വരെ ലീഡ് ലഭിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. തങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റിലെ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ എല്ലാവരെയും ബൂത്തിലെത്തിച്ചത്. പാലക്കാട് നഗരസഭാ പരിധിയിലെ പോളിങ് കൂടിയിട്ടുണ്ടെന്നും യുഡിഎഫിന് ലഭിക്കേണ്ട ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ക്ക് യുഡിഎഫിനോട് അതൃപ്തിയുണ്ടെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..