കുട്ടികള്‍ക്ക് വാട്‌സ്ആപ്പ് വഴി നോട്ട് അയക്കരുത്; സംസ്ഥാനത്തെ അധ്യാപകര്‍ക്ക് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകള്‍ വാട്‌സാപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അയയ്ക്കുന്നതിന് വിലക്ക്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് പഠനസംബന്ധമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അമിതഭാരമാകുന്നുവെന്നും ഇവ പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കള്‍ ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
Also Read; ‘രാജി വെച്ചാല്‍ മാന്യമായി പോകാം അല്ലെങ്കില്‍ നാണം കെടും’: സജി ചെറിയാനോട് കെ മുരളീധരന്‍
കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനരീതി കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ നിലവില്‍ നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ നോട്ടുകള്‍ വാട്‌സാപ്പ് വഴി അയക്കുന്നത് കുട്ടികള്‍ക്ക് ക്ലാസില്‍ നേരിട്ട് ലഭിക്കേണ്ട പഠന അനുഭവങ്ങള്‍ നഷ്ടമാക്കുമെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പല്‍മാര്‍ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച് നടപടി എടുക്കണം. റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ അറിയേണ്ടതാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..