അദാനിക്ക് കുരുക്ക് മുറുകുന്നു; 21 ദിവസത്തിനകം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസ്

ഡല്‍ഹി: ഗൗതം അദാനിക്ക് മേല്‍ കുരുക്ക് മുറുകുന്നു. അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. 21 ദിവസത്തിനകം ഹാജരാകാനാണ് നിര്‍ദേശം.
Also Read ; ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ വൈദ്യുതി കരാര്‍ ലഭിക്കാന്‍ 2200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസിലാണ് അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി. അദാനി ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവനും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ സാഗര്‍ അദാനിക്കും എസ്ഇസി ചോദ്യം ചെയ്യലിന് നോട്ടീസയച്ചതായി വാര്‍ത്താ എജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 21 ദിവസത്തിനകം ഹാജരാകാനാവശ്യപ്പെട്ട് ഇരുവരുടെയും അഹമ്മദാബാദിലെ വസതിയിലേക്കാണ് നോട്ടീസ് അയച്ചത്. അതേസയമം യുഎസ് സെക്ര്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ ഈ നടപടിയോട് അദാനിഗ്രൂപ്പ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
കേസില്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ഇരുവരും അടക്കം 8 പേര്‍ക്കെതിരെ യുഎസിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലെ തോല്‍വി കാര്യമാക്കാതെ നാളെ തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിലുടനീളം കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് അദാനി വിഷയം ആയുധമാക്കും. നിലവില്‍ രാഹുല്‍ ഗാന്ധി മാത്രാമാണ് വിഷയം സജീവമായി ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ മറ്റു പാര്‍ട്ടികളോടും വിഷയത്തില്‍ പിന്തുണ വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളുമായടക്കം അദാനി കരാറുകളിലേര്‍പ്പെട്ടിട്ടുണ്ടെന്നും, അഴിമതിക്കാരനെങ്കില്‍ എന്തിന് കരാറിലേര്‍പ്പെട്ടെന്നുമാണ് ബിജെപിയുടെ ചോദ്യം. വിദേശ ശക്തികളുടെ നിര്‍ദേശമനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. ഈ വാദത്തിലൂന്നിയായിരിക്കും ബിജെപി പ്രതിരോധം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..