പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്
കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്ന് വിമര്‍ശിച്ച് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലക്കാട് സ്ഥാനാര്‍ഥികളാകാന്‍ മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും പിസി ജോര്‍ജ് പിന്തുണച്ചു. തോല്‍വിയുടെ പേരില്‍ സുരേന്ദ്രന്‍ മാറേണ്ട സാഹചര്യമില്ലെന്നും ജയിച്ചപ്പോള്‍ സുരേന്ദ്രന് എന്തെങ്കിലും പ്രൊമോഷന്‍ നല്‍കിയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..