December 12, 2024
#kerala #Top Four

ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യം; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദ്ദിനാള്‍ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനില്‍

തിരുവനന്തപുരം: ഇന്ത്യന്‍ സഭാ ചരിത്രത്തിലാദ്യമായി ഒരു വൈദികനെ നേരിട്ട് കര്‍ദിനാളാക്കുന്ന ചടങ്ങുകള്‍ ഇന്ന് വത്തിക്കാനില്‍ ഇന്ത്യന്‍ സമയം 9ന് നടക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലക്കയിലാണ് ചടങ്ങ് നടക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെടും. അദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.

Also Read ; 4 മാസം മുന്‍പ് വിവാഹം, മകള്‍ നേരിട്ടത് ക്രൂരപീഡനമെന്ന് കുടുംബം; യുവതി മരിച്ചസംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തുടര്‍ന്ന് ഇന്ത്യന്‍ സമയം രാത്രി 10 മുതല്‍ 12 വരെ നവ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വത്തിക്കാന്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച് ആശീര്‍വാദം വാങ്ങും. എട്ടാം തീയതി ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കും. സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, അനില്‍ ആന്റണി, അനൂപ് ആന്റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്.

സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ ഉള്‍പ്പടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാനനിമിഷമാണെന്ന് സംഘം പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *