ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും
സന്നിധാനം: ശബരിമലയിലെ ഈ സീസണിലെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. കൂടാതെ സ്‌പോട് ബുക്കിങ് ഒഴിവാക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു.
Also Read ; എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
മണ്ഡലക്കാലത്തോടനുബന്ധിച്ച് ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. 26ന് ദര്‍ശനം 60,000 പേര്‍ക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഈ സീസണിലാകെ വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതല്‍ ഭക്തരെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുമാണ് നിയന്ത്രണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..