December 22, 2024
#kerala #Politics

‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നും സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇത് വ്യക്തമാക്കിയത്.

Also Read ; മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നതെന്നും വോട്ട് ചോരുന്നു എന്ന ആധി സി.പി.എമ്മിനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം വര്‍ഗീയത പച്ചയ്ക്കാണ് പറയുന്നതെന്നും ഇത് കേരളമാണ് എന്ന് ഓര്‍ക്കണമെന്നും വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാനത്ത് ഇപ്പോള്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ട്. അടുത്തത് യുഡിഎഫ് ആണ് എന്ന ചിന്ത എല്ലാവരിലുമുണ്ട്. അപ്പോള്‍ എല്ലാവരും അതിനനുസരിച്ച് വരും. പക്ഷേ കോണ്‍ഗ്രസ് സമയമാകുമ്പോള്‍ നേതാവിനെ നിശ്ചയിച്ച് മുന്നോട്ടുപോകും. അതില്‍ ആരും വിഷമിക്കേണ്ടതില്ല. തുറന്ന ചര്‍ച്ചകള്‍ സര്‍വ്വസാധാരണമാണ്. യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സാധാരണമാണ്. ലീഗിന്റെ അഭിപ്രായം പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും. ലീഗ് അഭിപ്രായം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. ആ അഭിപ്രായത്തിന് ഇംപാക്ട് ഉണ്ടാകും. ഭാവിയില്‍ ആരാണ് ലീഡര്‍ എന്ന ചര്‍ച്ച നടത്തുന്നത് യുഡിഎഫില്‍ പതിവാണ്.” – പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയും രംഗത്ത് വന്നിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *