അറേബ്യന്‍ ഗള്‍ഫ് കപ്പിന് തുടക്കം ; മോദി മുഖ്യാതിഥി, കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നേരില്‍ കണ്ടു.ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. അര്‍ദിയായിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോദി എതാനും നിമിഷം വിവിഐപി ഗാലറിയില്‍ അമീറുമായി സമയം ചെലവഴിച്ചു. തുടര്‍ന്ന് അമീറിനെ കണ്ടതിന്റെ സന്തോഷം മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.
Also Read ; സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി ; നാല് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അതേസമയം ഇന്നലെ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമര്‍ശിച്ച മോദി കുവൈത്തിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സര്‍ക്കാര്‍ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തില്‍ മരിച്ചതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതില്‍ 24 പേര്‍ മലയാളികളും ആയിരുന്നു.
ലോകത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈത്തിനുള്‍പ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിഐ പേമെന്റ് കുവൈത്തില്‍ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ കുവൈത്തുമായി കൂടുതല്‍ സഹകരണമാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..