മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ; റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി രംഗത്ത്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് റോബര്‍ട്ട് വദ്ര ഫേസ്ബുക്കിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന പോസ്റ്റിട്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മന്‍മോഹന്‍ സിംഗിന്റെ മരണം സംഭവിച്ചത് 9.51നാണ്. എന്നാല്‍ റോബര്‍ട്ട് വദ്ര അതിനു മുന്‍പ് തന്നെ പോസ്റ്റിട്ടെന്നാണ് ബിജെപി നേതാവ് ആരോപിക്കുന്നത്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകള്‍ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നും അമിത് മാളവ്യ ചോദിച്ചു. ഗാന്ധി കുടുംബത്തില്‍ നിന്ന് കൂടുതല്‍ ബഹുമാനം മന്‍മോഹന്‍ സിങ് അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍ സിംങിന്റെ വിയോഗത്തില്‍ രാജ്യത്തെ നിരവധി നേതാക്കളാണ് പങ്കുച്ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ സമുന്നതരായ നേതാക്കളില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിങെന്നായിരുന്നു മോദി പറഞ്ഞത്. ‘പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നു’- മോദി കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..