ഭാര്യയുമായുള്ള തര്‍ക്കം; കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും മരിച്ചു

റാഞ്ചി : ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റിലേക്ക് ചാടിയ യുവാവും ഇയാളെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവമുണ്ടായത്. സുന്ദര്‍ കര്‍മാലി (27) എന്ന യുവാവാണ് ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയത്. ഇയാളെ രക്ഷിക്കാനായാണ് പ്രദേശവാസികളായ രാഹുല്‍ കര്‍മാലി, വിനയ് കര്‍മാലി, പങ്കജ് കര്‍മാലി, സുരജ് ബുല്‍യാന്‍ എന്നിവരും കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എല്ലാവരും മരണപ്പെട്ടു.
Also Read ; അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; സംഭവം കര്‍ണാടകയില്‍
പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. കിണര്‍ അടച്ച ശേഷം ഇതിലേക്ക് ഇറങ്ങരുതെന്ന് പോലീസ് പ്രദേശവാസികള്‍ക്കു നിര്‍ദേശം നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..