#Politics #Top Four

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പിനെ ശക്തിപ്പെടുത്താനായി ചെന്നിത്തല ഗ്രൂപ്പ് നേതാക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും. സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.

Also Read; തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി തെളിയും; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

Leave a comment

Your email address will not be published. Required fields are marked *