മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ഹണിറോസ് നല്‍കിയ ലൈംഗികാതിക്രമ കേസില്‍ താന്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബോബി പറഞ്ഞത്. നടിയുടെ പരാതിയില്‍ ഇന്നലെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത ബോബി ചെമ്മണ്ണൂരിനെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി.കോടതി ഇന്ന് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും. അതേസമയം കോടതിയിലേക്ക് പോകുംവഴിയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം.
Also Read ; വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടന ; കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലയാക്കിയെന്ന് വിമര്‍ശനം
164 വകുപ്പ് പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് ഇന്നലെ പോലീസിന് ലഭിച്ചതായി കൊച്ചി ഡിസിപി ജി ജി അശ്വതി പറഞ്ഞു. അത് പരിശോധിച്ച് കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കും. ജാമ്യം ലഭിക്കുമോ എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. പ്രതിയുടെ സമാനമായ മറ്റ് പരാമര്‍ശങ്ങള്‍ പരിശോധിക്കും. നിലവില്‍ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഹണി റോസിന്റെ രഹസ്യമൊഴി കൂടി പരിഗണിച്ചാകും നടപടികള്‍. റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..