ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബെറിഞ്ഞു ; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്
പാലക്കാട്: സ്‌ഫോടക വസ്തുകൊണ്ടുള്ള ആക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. ഒറ്റപ്പാലം വാണിവിലാസിനിയിലാണ് സ്‌ഫോടക വസ്തുവെറിഞ്ഞത്. അയല്‍വാസിയായ യുവാവാണു പെട്രോള്‍ ബോംബ് എറിഞ്ഞതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ 2 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പണി നടക്കുന്ന വീടിന്റെ കുളത്തിന്റെ നിര്‍മാണത്തിനെത്തിയതായിരുന്നു ഇരുവരും. രണ്ടുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read ; അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്
ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു തൊഴിലാളികള്‍ ഇരുവരും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































