January 15, 2025
#kerala #Top Four

തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് എനിക്ക് ബോധ്യമായി : ബോബി ചെമ്മണ്ണൂര്‍

കൊച്ചി: ജയില്‍ മോചിതനായതിന് പിന്നാലെ പ്രതികരണവുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. തമാശയ്ക്കാണെങ്കിലും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. നമ്മള്‍ കാരണം ആര്‍ക്കും വേദനയുണ്ടാകാന്‍ പാടില്ല. തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

Also Read ; ആറ്റിങ്ങല്‍ ഇരട്ടക്കൊല ; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സാങ്കേതിക പ്രശ്നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാത്തത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. ബോ ചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗല്‍ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നല്‍കികൊണ്ടുള്ള പേപ്പറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ വിശദീകരിച്ചു.

 

റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടി മനപൂര്‍വം ജയിലില്‍ തുടര്‍ന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാന്‍ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യശുദ്ധി നല്ലതായിരുന്നു. ഫാന്‍സിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാല്‍ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *