കുറുവ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികള്‍

ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസാണ് കറുപ്പയ്യ, നാഗരാജു എന്നിവരെ പിടിച്ചത്. ഇവര്‍ തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളാണ്.എന്നാല്‍ പിടിയിലായ രണ്ടുപേര്‍ക്കും നിലവില്‍ സംസ്ഥാനത്ത് കേസുകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി.
മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പോലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പോലീസിന് പ്രതികളെ കൈമാറും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..