തൃശൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് രണ്ട് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു
എരുമപ്പെട്ടി: തൃശൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും രണ്ട് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read ; സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
അസ്ഥികൂടം വിശദ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിന്ന് കാണാതായ ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..