#india #Top Four

സെയ്ഫിനെ ആക്രമിച്ച പ്രതിയെ തന്നെയാണോ പോലീസ് പിടികൂടിയത് ? മൂക്കും മുടിയും ചുണ്ടുമെല്ലാം വ്യത്യാസം; കരീനയുടെ പെരുമാറ്റവും ചോദ്യംചെയ്യപ്പെടുന്നു

മുംബൈ : നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടിലെ മോഷണശ്രമത്തിനിടെ നടനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദിനും നേരത്തെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിക്കും തമ്മില്‍ സാമ്യമില്ലെന്ന ആക്ഷേപം ശക്തമായി ഉയരുന്നു.
അറസ്റ്റിലായ പ്രതിയും സിസിടിവി ദൃശ്യങ്ങളിലെ പ്രതിയും തമ്മില്‍ പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പലരും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്.

Also Read ; അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്

ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് എന്തോ മറയ്ക്കുന്നുണ്ടെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. 8 നില വരെ സ്റ്റെപ് കയറിയ പ്രതി പതിനൊന്നാം നിലയിലേക്ക് പൈപ്പ് വഴി വലിഞ്ഞുകയറിയെന്നും തുടര്‍ന്ന് നടന്റെ വീട്ടിലെ ശുചിമുറിയിലേക്കു പ്രവേശിച്ചെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.കൂടാതെ ആക്രമണത്തിന് പിന്നാലെ നടന്‍ പ്രതിയെ വീടിനുള്ളിലാക്കി വാതില്‍ അടച്ചെങ്കിലും കുളിമുറി വഴി പുറത്തിറങ്ങിയെന്നും പോലീസ് പറയുന്നുണ്ട്. ഈ വാദങ്ങളിലെല്ലാം പൊരുത്തക്കേടുകളുണ്ടെന്നാണ് ചിലരുടെ വാദം.

അതേസമയം സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴിയില്‍ പറയുന്നത് കുട്ടിയെ ബന്ദിയാക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ്. എന്നാല്‍, സ്വര്‍ണാഭരണങ്ങളൊന്നും മോഷ്ടിക്കപ്പെട്ടിട്ടുമില്ല. അപകടകരമായ രീതിയില്‍ പ്രതി സെയ്ഫിനെ ആക്രമിച്ചിട്ടും കണ്ടുനിന്നതല്ലാതെ കരീന പ്രതിരോധിക്കാതിരുന്നത് എന്തുകൊണ്ടെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ആരുടെ വീടാണെന്ന് അറിയാതെയാണ് പ്രതി അവിടെ കയറിയതെന്ന പോലീസിന്റെ വിവരണത്തില്‍ പൂര്‍ണ വിശ്വാസമില്ലെന്നും പലരും പ്രതികരിച്ചു.അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തിന്റെ രംഗങ്ങള്‍ മുംബൈ പോലീസ് പുനരാവിഷ്‌കരിക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *