#kerala #Top News

ബ്രൂവറി ജനങ്ങളോടുള്ള വെല്ലുവിളി, മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി : വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല

കോഴിക്കോട്: ബ്രൂവറി വിവാദത്തില്‍ വിമര്‍ശനം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതിയാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥലമാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്തിരിയണം. പദ്ധതി പിന്‍വലിക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read ; കുതിച്ച് പാഞ്ഞ് സ്വര്‍ണവില; പവന് 240 കൂടി 60,440 രൂപയായി

കൊക്കകോളയ്ക്കതിരെ സമരം നടത്തിയവരാണ്. പ്ലാച്ചിമട സമരം തെറ്റായിപ്പോയെന്ന് മുഖ്യമന്ത്രി പറയുമോ. ടാറ്റയ്ക്കും ബിര്‍ളക്കുമെതിരെ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാരമ്പര്യം മുഖ്യമന്ത്രി മറന്നുപോയി. വ്യവസായങ്ങള്‍ക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ല. എന്നാല്‍ ജല ചൂഷണം നടത്തുന്ന കമ്പനികള്‍ക്ക് വെള്ളം കൊടുക്കുന്നതിനാണ് എതിരാണ്.

തൊഴിലവസരങ്ങളുണ്ടാകുമെന്നതും കൃഷിയ്ക്ക് ഗുണകരമാകുമെന്നതും തെറ്റാണ്. പഞ്ചാബില്‍ മലിനീകരണത്തിന്റെ പേരില്‍ കമ്പനിക്കെതിരെ കേസുണ്ട്. ഡല്‍ഹി മദ്യനയ അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. കമ്പനിയെ ആരു വിളിച്ചു കൊണ്ടു വന്നു എന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബോധപൂര്‍വമായ അഴിമതിയില്‍ അഭിപ്രായം പറയാതെ സിപിഐ ഒളിച്ചു കളിക്കുകയാണ്. പ്ലാച്ചിമട സമരത്തില്‍ മുന്‍പില്‍ നിന്ന വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും ഒരക്ഷരം മിണ്ടുന്നില്ല. ആര്‍ജെഡി അഭിപ്രായം പറയണം. നാളെ താന്‍ എലപ്പുള്ളി സന്ദര്‍ശിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *