മന്ത്രി റോഷി അഗസ്റ്റിനും ആഭ്യന്തരവകുപ്പിനുമെതിരെ സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
തൊടുപുഴ: സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം. വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മന്ത്രിയാണ് റോഷിയെന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തിയിട്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. പോലീസ് സ്റ്റേഷനിലേക്ക് നേതാക്കള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. പാര്‍ട്ടിക്കാര്‍ സ്റ്റേഷനില്‍ ചെന്നാല്‍ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പോലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് വന്‍ പരാജയമാണെന്നും വിമര്‍ശനമുയര്‍ന്നു.