February 21, 2025
#International #Top Four

മൂന്നാം വിമാനത്തിലും യാത്രക്കാര്‍ക്ക് കൈ വിലങ്ങ്; ഇത്തവണയെത്തിയത് 112 അനധികൃത കുടിയേറ്റക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും കൈ വിലങ്ങ് അണിയിച്ചായിരുന്നു യാത്രക്കാരെത്തിയത്. 112 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ഇത്തവണ തിരിച്ചയച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം 63 മണിക്കൂറിലധികം യാത്ര ചെയ്താണ് അമൃത്സറിലെത്തിയത്.

Also Read; ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ കൂടുതലും ഹരിയാന സ്വദേശികളായിരുന്നു. 44 പേര്‍ ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും രണ്ട് പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ഓരോ ആളുകള്‍ വീതവുമുണ്ട്.

പത്ത് ദിവസത്തിനുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ വഹിച്ച മൂന്ന് വിമാനമാണ് ഇന്ത്യയിലെത്തിയത്. ഫെബ്രുവരി അഞ്ചിന് വന്ന ആദ്യ ഘട്ട വിമാനത്തില്‍ 104 ഇന്ത്യക്കാരും ശനിയാഴ്ച രാത്രിയെത്തിയ രണ്ടാം വിമാനത്തില്‍ 116 ഇന്ത്യക്കാരുമാണുണ്ടായിരുന്നത്. ആദ്യ രണ്ട് വിമാനത്തിലും യാത്രക്കാരുടെ കൈകളും കാലുകളും വിലങ്ങ് അണിയിച്ചിരുന്നു. പിന്നാലെ വ്യാപക വിമര്‍ശനമുണ്ടായിരുന്നു.രണ്ടാം വിമാനത്തില്‍ എത്തിയ സിഖുക്കാരുടെ തലപ്പാവ് അഴിപ്പിച്ചു എന്നുള്ള ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *