വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നുവെന്ന് പരാതി. ഡോക്ടറായ സഫീദയ്ക്ക് പകരം ഭര്‍ത്താവായ ഡോക്ടര്‍ സഫീല്‍ പരിശോധന നടത്തുന്നുവെന്നാണ് ആരോപണം. സഫീദയുടെ നൈറ്റ് ഡ്യൂട്ടിയാണ് ഭര്‍ത്താവ് ചെയ്യുന്നത്.
Also Read; അനധികൃതമായി തൃശൂരില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍
സംഭവത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും യൂത്ത്ലീഗ് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡോ. സഫീദ കുഞ്ഞിന് മുലയൂട്ടാന്‍ പോകുമ്പോഴാണ് സഫീല്‍ ചികിത്സ നടത്തിയതെന്നാണ് സൂപ്രണ്ട് പറയുന്നത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സഫീല്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..