‘ഉമ്മ ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരന്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍

മലപ്പുറം: ഉമ്മ ഇറക്കിവിട്ടെന്ന പരാതിയുമായി രണ്ടാം ക്ലാസുകാരന്‍ എത്തിയത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഇരുമ്പുഴിയില്‍ നിന്ന് മലപ്പുറം ഫയര്‍ഫോഴ്‌സ് സ്റ്റേഷനിലേക്ക് എത്തിയത്. പോലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ കുട്ടിയുടെ പിതാവിനെയും ചൈല്‍ഡ് ലൈനേയും വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.
Also Read; അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു
കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് കുട്ടി ഫയര്‍ഫോഴ്‌സ് സ്റ്റേഷന് മുന്നില്‍ എത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ഒരു ഉദ്യോഗസ്ഥന്‍ കുട്ടിയോട് കാര്യം തിരക്കി. ഉമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്നാണ് കുട്ടി മറുപടി പറഞ്ഞത്. കാഴ്ചയില്‍ വളരെ ക്ഷീണിതനായിരുന്നതിനാല്‍ കുട്ടിക്ക് വെള്ളവും ഭക്ഷണവും നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണം കഴിച്ചതോടെ കുട്ടി ഉഷാറായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശേഷം കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയാണ് വീട്ടില്‍ വിവരം അറിയിച്ചത്. കുട്ടി അടുത്ത ഒരു സ്‌കൂളിലാണ് പഠിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവമെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കുട്ടി പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം അയച്ചത്. വീട്ടിലെത്തിയ ശേഷമാണ് കുട്ടി പോലീസ് സ്റ്റേഷനിലേക്കാണ് പോകാന്‍ ശ്രമിച്ചതെന്ന് ഉമ്മയോട് പറഞ്ഞത്.