#news #Top Four

സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടോ? ബെറ്റിംഗ് ആപ്പുകളിലേക്ക് ഡയറക്ട് ചെയ്യുന്നതിന് പിറകില്‍ ആര് ?

കൊച്ചി: സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇന്റര്‍ഫേസുകളിലേക്കെന്ന് പരാതി. മൊബൈല്‍ ഫോണില്‍ സര്‍ക്കാര്‍ വെബ്സൈറ്റ് സെര്‍ച്ച് ചെയ്താല്‍ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്. ഗൂഗിള്‍ ഡോക്സ് ഉപയോഗിച്ച് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സെര്‍ച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്.

Also Read; ഇളവ് പിണറായിക്ക് മാത്രം; കേന്ദ്രതലത്തിലും പ്രായ പരിധി കര്‍ശനമാക്കാനുള്ള തീരുമാനവുമായി സിപിഎം

സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകള്‍ക്ക് ആക്സസ് നല്‍കിയെന്നാണ് സൂചന. വിജിലന്‍സ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകള്‍. എസ്ഇആര്‍ടി വെബ്സൈറ്റ് തുറന്നാലും ബെറ്റിംഗ് ആപ്പുകളിലേക്കാണ് പോകുന്നത്. വാതുവയ്പ് ആപ്പുകള്‍ക്ക് നിരോധനമടക്കമുള്ളപ്പോള്‍ ഇത്തരത്തില്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമര്‍ശനവുംഉയരുന്നുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *