പവന് 65000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 65840 രൂപയാണ്.
Also Read; കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടികൂടി
സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..