#Crime #Top Four

മത്സരയോട്ടത്തിനിടെ ബസുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം മേനക ജങ്ഷനില്‍ ബസുകളുടെ മത്സരയോട്ടത്തിനിടയില്‍പെട്ട് ബൈക്ക് യാത്രിക മരിച്ചു. തോപ്പുംപടി സ്വദേശിയായ സനിത (36) ആണ് മരിച്ചത്. ഭര്‍ത്താവിനും ഗുരുതരപരിക്കാണുള്ളത്. സനിതയും ഭര്‍ത്താവും സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനിതയെ രക്ഷിക്കാനായില്ല.

Also Read; പവന് 65000 കടന്ന് സ്വര്‍ണവില

Leave a comment

Your email address will not be published. Required fields are marked *