അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ രാജസ്ഥാന്‍ മുഖ്യമന്തിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട്. ഹിന്ദി ഭാഷയെ കോണ്‍ഗ്രസും അനുകൂലിക്കുന്നുവെന്നും എന്നാല്‍ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങള്‍ കൊണ്ടുവരികയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവര്‍ തന്നെയാണ്. പക്ഷെ ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അമിത് ഷായും മറ്റ് നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷെ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ്’ എന്നും ഗെഹ്ലോട്ട് പറഞ്ഞു.
Also Read; വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
‘കുട്ടിക്കാലത്ത് താന്‍ അടക്കം ഇംഗ്ലീഷിനെ എതിര്‍ത്തിരുന്നു. പക്ഷെ ഇപ്പോള്‍ ഇംഗ്ലീഷ് അത്യാവശ്യമാണ്. അതുകൊണ്ട് നമ്മുടെ സമീപനവും മാറി. ഇന്റര്‍നെറ്റിന്റെയും അട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കാലത്ത് ഇംഗ്ലീഷ് ഇല്ലാതെ ഈ തലമുറയ്ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണകൂടം ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കാനായി 3700 മഹാത്മാ ഗാന്ധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ സ്ഥാപിച്ചു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് ശ്രമിച്ചത്. എന്നാല്‍ ഇംഗ്ലീഷിനുള്ള സ്വീകാര്യത മൂലം അവര്‍ക്കത് സാധിച്ചില്ല’ എന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവര്‍ക്ക് സമീപ ഭാവിയില്‍ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമര്‍ശം. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ വിവാദപ്രസ്താവന നടത്തിയത്.