ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയാമെന്ന് കരുതണ്ട; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ ലോകത്തിന് വഴികാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഗുരുദേവനില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. 100 വര്‍ഷം മുന്‍പുള്ള ശ്രീ നാരായണ ഗുരു – മഹാത്മാഗാന്ധി സംഗമം ഇന്നും പ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു-മഹാത്മജി സംഗമത്തിന്റെ ശതാബ്ദി സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
Also Read; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീകാന്തിനെ ജൂലൈ 7 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഗുരുവചനങ്ങള്‍ മലയാളത്തില്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ഗുരുവിന്റെ ആശയങ്ങള്‍ ലോക മാനവികതയ്ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ആണ് സര്‍ക്കാരിന്റെ സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യമെന്നും മോദി പറഞ്ഞു. വര്‍ക്കല ശിവഗിരി ദക്ഷിണ കാശിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യക്കാരുടെ ചോര വീഴ്ത്തിയവര്‍ സുരക്ഷിതമായി കഴിയാമെന്ന് കരുതേണ്ടെന്നും ഭാരതത്തിന്റെ സാമര്‍ഥ്യം ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Join with metro post:വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…