കായിക മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സംസ്ഥാന കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റന്റ് വയനാട് സ്വദേശി ബിജുവാണ് മരിച്ചത്. തിരുവനന്തപുരം നളന്ദ എന്‍ജിഒ ക്വാര്‍ട്ടേര്‍സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
Join with metro post: ഷാര്‍ജയില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഗുരുതര പരാമര്‍ശം
ക്വാര്‍ട്ടേര്‍സില്‍ ഭാര്യക്കൊപ്പമാണ് ബിജു താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ ബിജു ഓഫീസില്‍ ചെല്ലാതിരുന്നതോടെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു. എന്നാല്‍ ബിജു കോള്‍ എടുത്തില്ല. വിവരമറിഞ്ഞ് ഭാര്യയും വിളിച്ചെങ്കിലും ബിജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായില്ല. ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്.
Also Read; വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അകത്ത് നിന്ന് പൂട്ടിയ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. മുറിയില്‍ മ്യൂസിയം പോലീസ് പരിശോധന നടത്തുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.