ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത

തൃശൂര്‍ : ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read; കന്യാസ്ത്രീകള്‍ക്ക് ജാമ്യം; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്
ഇരകളായവര്‍ക്ക് നീതി ലഭ്യമാവണമെന്ന് ആവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍, ജയിംസ് കാഞ്ഞിരാത്തിങ്കല്‍, ഷാജി പള്ളം എന്നിവരെ മെത്രാപ്പോലീത്ത ഹാരാര്‍പ്പണം നടത്തി.
പരിപാടിയുടെ ഉദ്ഘാടനം നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രമാദേവി അധ്യക്ഷയായി. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, സിപിഐ ജില്ലാ സെക്രട്ടറി കെജി ശിവാനന്ദന്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി.കെ ചന്ദ്രശേഖരന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ് സുനില്‍കുമാര്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജനതാദള്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഫി, സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പികെ ഷാജന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദ്, നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ റഫീഖ് അഴിയൂര്‍, സാലിഹ് മേടത്തില്‍, നിരവധി ജില്ലാ സെക്രട്ടറിയേറ്റ് അംഗം നസ്‌റുദീന്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.