ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകനായി ഖാലിദ് ജമീല്‍ ചുമതലയേറ്റു. ഐ എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി ഖാലിദിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി തുടരും.
Also Read: ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി
പരിശീലകരാകാന്‍ അപേക്ഷിച്ച 170 പേരില്‍ നിന്നാണ് ഖാലിദിനെ തിരഞ്ഞെടുത്തത്. നേഷന്‍സ് കപ്പില്‍ താജിക്കിസ്ഥാനെതിരെ ആണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ മുതല്‍ എ.എഫ്.സി. ഖാലിദ് നാളെ ടീമിനൊപ്പം ചേരും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനായിരുന്നു ജമീല്‍. മൂന്നംഗ ചുരുക്കപ്പട്ടികയില്‍ നിന്നാണ് അദ്ദേഹത്തെ നിയമിച്ചത്. മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2017ല്‍ ഐസ്വാള്‍ എഫ്സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമിയിലെത്തിച്ചു. മനോലോ മാര്‍ക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്.