December 2, 2025
#kerala #Top Four

സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും. അത് പുതിയ സംഭവമല്ല. ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ല.സമരം ചെയ്യുന്നവര്‍ ഒരു കാര്യം കൂടി ചെയ്യട്ടെ.ഒരു കൂട്ട പൂവ് പോലീസുകാര്‍ക്ക് നല്‍കട്ടെ.കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ലെന്നും വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്.

ഓപ്പറേഷന്‍ നംഖൂര്‍: വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പോലീസ് കൈകാര്യം ചെയ്യും.അത് എന്റെ കാലത്തും ഉള്ളതാണെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് വന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എത്രയോ ആരോപണങ്ങള്‍ ഇതുപോലെ വന്നിരിക്കുന്നുവെന്നും ശിവകുട്ടി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *