January 15, 2026
#kerala #Top Four

സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ ഇറക്കും; ഭാവനയെ മത്സരരംഗത്തിറക്കാന്‍ നീക്കം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കാന്‍ നീക്കം ആരംഭിച്ചു. മലയാളത്തിയ ശ്രദ്ധേയ നടി ഭാവനയെ സ്ഥാനാര്‍ത്ഥിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഭാവനയെ മത്സരരംഗത്തിറക്കിയാല്‍ രാഷ്ട്രീയത്തിന് അതീതമായ ജനപിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

സ്വര്‍ണക്കൊള്ള; ദ്വാരപാലക ശില്‍പ്പ കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യും

വരും ദിവസങ്ങളില്‍ ഭാവനയുമായി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ആശയവിനിമയം നടത്താനാണ് തീരുമാനം. നടി സമ്മതിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. ഭാവന മത്സരത്തിന് സന്നദ്ധയായാല്‍ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയിലെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ഭാവന മുഖ്യാതിഥിയായി എത്തിയിരുന്നു. സാമൂഹിക വിഷയങ്ങളില്‍ നടി ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ഇടതുപക്ഷം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭാവനയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ നടക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *