മുന്നണി മാറ്റ ചര്‍ച്ച; കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്. കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായതിനാല്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാകും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇടത് പക്ഷത്ത് ഉറച്ച് നില്‍ക്കുമെന്ന് ജോസ് കെ മാണി നിലപാട് അറിയിച്ചതോടെ ആശ്വാസത്തിലാണ് സിപിഎം. അതേ സമയം കേരള കോണ്‍ഗ്രസ്(എം)ല്‍ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത നിലവില്‍ മങ്ങിയിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഒരുമിച്ച് യുഡിഎഫിലേക്ക് പോകാമെന്ന പദ്ധതിയും ഇല്ലാതായി. എന്നാല്‍ മുന്നണി മാറ്റത്തിന് കേരള കോണ്‍ഗ്രസ് എം ആഗ്രഹം പ്രകടിപ്പിക്കട്ടേയെന്ന നിലപാടിലാണ് യുഡിഎഫ്.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































