January 23, 2026
#kerala #Top Four

വയനാട് ദുരന്തബാധിതര്‍ക്കുള്ള സഹായധനം നിര്‍ത്തി സര്‍ക്കാര്‍

കല്‍പ്പറ്റ: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് സര്‍്കകാര്‍ നല്‍കി വന്നിരുന്ന സഹായ ധനം അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്ക് ആണ് മാസം 9000 നല്‍കിയിരുന്നത്. ആയിരത്തോളം പേര്‍ക്കാമ് സഹായധനം നല്‍കിയിരുന്നത്. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മരിച്ചുപോയവരേക്കാളും കഷ്ടത്തിലാണ് ജീവിച്ചിരിക്കുന്നവര്‍ക്കെന്നാണ് ദുരിതബാധിതര്‍ പറയുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ആറ് മാസത്തിനുള്ളില്‍ പുനരധിവാസം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍ പുനരധിവാസ പാക്കേജ് പൂര്‍ത്തിയായില്ല. ടൌണ്‍ഷിപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ദുരന്ത ബാധിതര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നവരെ അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പലവിധ പ്രതിസന്ധികളാണ് ദുരിതബാധിതര്‍ നേരിടുന്നത്. പുനരധിവാസം ശരിയാകുംവരെയെങ്കിലും സഹായധനം നിര്‍ത്തരുത് എന്നാണ് ദുരിതബാധിരുടെ ആവശ്യം.

 

Leave a comment

Your email address will not be published. Required fields are marked *