നീതിക്കായി ഏതറ്റം വരെയും പോകും; ദീപക്കിന്റെ ആത്മഹത്യയില്‍ നിയമനടപടിക്ക് ഒരുങ്ങി കുടുംബം
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നിയ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും അറിയിച്ചു. യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്റെ പിതാവ് ചോയി വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം എന്താണെന്ന് തിരക്കിയെങ്കിലും പറഞ്ഞിരുന്നില്ലെന്നും ചോയി കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. താന്‍ ബസില്‍ വെച്ച് തെറ്റായി ഒന്നും ചെയ്തില്ലെന്ന് ദീപക്ക് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































