January 23, 2026
#kerala #Top Four

സ്വര്‍ണ്ണക്കൊള്ള; സഭയുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശന്‍, നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം.
സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അല്ലാതെ സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സഭാ നടുത്തളത്തില്‍ പോറ്റിയേ കേറ്റിയേ എന്ന പാരഡി ഗാനവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മന്ത്രി വിഎന്‍ വാസവന്റെ രാജി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുമായി മുദ്രാവാക്യം വിളിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി ബിജെപി ദേശീയ അധ്യക്ഷന്‍, മോദി നാളെ തിരുവനന്തപുരത്തെത്തും

സ്വര്‍ണം കട്ടത് കോണ്‍ഗ്രസ് ആണെന്ന് ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളി തുടര്‍ന്നു. പ്രതിപക്ഷം തിണ്ണമിടുക്ക് കാണിക്കാതെ സഭ നല്‍കുന്ന അവകാശം വിനിയോഗിക്കണമെന്ന് മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ദേവസ്വം മന്ത്രി വിഎന്‍ വാസവനെയും പ്രസിഡന്റ് പ്രശാന്തിനെയും പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.

Leave a comment

Your email address will not be published. Required fields are marked *